എടപ്പാളില്‍ സിനിമ തിയറ്ററിനകത്ത് വച്ച് ബാലികയെ പീഡിപ്പിച്ച ആള് തൃത്താല സ്വദേശിയാണെന്നത് നാടിന് അപമാനകരമാണെന്ന വി.ടി ബല്‍റാമിന്റെ സോഷ്യല്‍ മീഡിയ പ്രതികരണത്തിനെതിരെ വിമര്‍ശനം. എംഎല്‍എയുടെ സമത്വം ബോധം സമ്മതിക്കണം എന്നാണ് ഒരു വിമര്‍ശനം. വിമര്‍ശനത്തിന് ഒരു ബലവുമില്ലല്ലോ എന്നാണ് മറ്റൊരു പരിഹാസം.
എഫ്ബി പ്രതികരണം മാത്രമേ ഉള്ളു എന്തെങ്കിലും ചെയ്തതായി പറയുന്നില്ലല്ലോ എന്ന ചോദ്യവും പോസ്റ്റിന് താഴെ നിരവധി പേര് ഉയര്‍ത്തുന്നു. വേട്ടക്കാരന്റെ പേര് പറയാതെ, പോലിസിനെതിരെ ശക്തമായി ആഞ്ഞടിക്കാതെ ഒഴുക്കന്‍ മട്ടില്‍ ആര്‍ക്കോ വേണ്ടിയുള്ള പ്രതികരണമായല്ലോ ഇതെന്നും ചിലര്‍ കളിയാക്കുന്നു.
”എടപ്പാളിലെ സിനിമാ തീയേറ്ററില്‍ വെച്ച് കൊച്ചുകുഞ്ഞിനെ ലൈംഗികമായി ആക്രമിച്ച കേസില്‍ ശക്തമായ നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. പ്രതി തൃത്താല സ്വദേശിയാണെന്നത് നാടിന് അപമാനകരമാണ്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തെളിവ് സഹിതം നല്കിയ പരാതി അന്വേഷിക്കാന്‍ പോലീസ് കാട്ടിയ അമാന്തവും ഗൗരവതരമായി അന്വേഷിക്കപ്പെടണം. പ്രതിയെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല എന്നും ഉറപ്പുവരുത്തണം. ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പുറത്തെത്തിച്ച മാധ്യമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.”-എന്നിങ്ങനെയാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇത്ര ഗുരുതരമായ വീഴ്ച പോലിസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടും ആഭ്യന്തര മന്ത്രിയേയോ, പോലിസ് വകുപ്പിനെയോ രൂക്ഷമായി വിമര്‍ശിക്കാന്‍ ബല്‍റാം തയ്യാറാവാത്തത് വിഷയം അദ്ദേഹത്തിനത്ര ഗൗരവമായി തോന്നാത്തതു കണ്ടോ, ്അതോ സ്ഥായിയായ മതേതര ബോധം അതിന് സമ്മതിക്കാത്തതാണോ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു.
https://www.facebook.com/vtbalram/posts/10155801279594139
Discussion about this post