കൊടുങ്ങല്ലൂര്‍; കൊടുങ്ങല്ലൂര്‍ മതിലകത്ത് മനോദൗര്‍ബല്യമുള്ള അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച മകന് പോലീസിന്റെ ഭീക്ഷണി. പ്രതിയെ വിട്ടയച്ച പോലീസ് ജനങ്ങളുടെ പ്രധിഷേധത്തെ തുടര്‍ന്ന് രാത്രി ഏഴരയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവം നടന്നത് ഇങ്ങനെ ഇന്നലെ പുലര്‍ച്ചെ 3.45 ഓടെ ശ്രീനാരായണപുരം 15ാം വാര്‍ഡില്‍ നെല്ലി്പ്പഴി വീട്ടിലാണ് പീഡന ശ്രമം നടന്നത്.
കേസെടുക്കാതെ പ്രതിയെ വിട്ടയച്ച പോലീസ് അക്രമിയെ പിടികൂടിയ മകനെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയെന്നാണ് പരാതി.
വീട്ടുമുറ്റത്തെ പിടിവലിക്കിടെ ജബ്ബാറിനേറ്ര മുറിവിന്റെ പേരിലായിരുന്നു കൊലപാതക ശ്രമമെന്ന് ആരോപിച്ചത്. ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീ മനോദൗര്‍ബല്യമുള്ള മറ്റൊരു മകനോടൊപ്പമാണ് താമസിച്ചിരുന്നത്. വാടകവീട്ടില്‍ കഴിയുന്ന മറ്റൊരു മകനാണ് പ്രതിയെ പിടികൂടാന്‍ മൂന്ന് ദിവസമായി വീടിന് കാവല്‍ നിന്ന് ഇയാള്‍ സ്ത്രീയെ അക്രമിക്കാനെത്തിയ സമയത്ത് പിടികൂടിയത്.
ഇയാളെ നാട്ടുകാരുടെ സഹായത്തോടെ പോലീസിലേല്‍പ്പിക്കുകയായിരുന്നു. ഈ സമയത്തായിരുന്നു പോലീസ് ഭീക്ഷണിപ്പെടുത്തിയത്.
ശ്രീനാരായണപുരം പത്താഴക്കാട് തരുപീടികയില്‍ ജബ്ബാറിര്(50) നെയാണ് രാത്രിയോടെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.സിപിഎം പ്രവര്‍ത്തകനായ ഇയാള്‍ വെമ്പല്ലൂര്‍ സഹകരണ ബാങ്ക് പത്താഴക്കാട് ശാഖയിലെ വാച്ച്മാനാണ്.
Discussion about this post