പൂനൈയില്‍ നിന്നും പിടിയിലായ മോവോയിസ്റ്റു നേതാക്കളായ മുരളി കണ്ണമ്പിള്ളിയെയും ഇസ്മയിലിനേയും അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ഇന്നലെയാണ് ഇരുവരേയും മഹാരാഷ്ട്ര പോലീസ് പിടികൂടിയത്.ഇരുവര്‍ക്കുമെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള യുഎപിഎ കുറ്റം ചുമത്തിയിട്ടുണ്ട്. എറണാകുളം ഇരുമ്പനം സ്വദേശിയയ മുരളി കണ്ണമ്പിള്ളി 1970ലെ കോഴിക്കോട് കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണക്കേസ് പ്രതിയാണ്. 40 വര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു.
Discussion about this post