ചെങ്ങന്നൂര്‍; ശബരിമല ക്ഷേത്രത്തിലെ മുന്‍ തന്ത്രിയായ താഴമണ്‍മഠം കണ്ഡര് മഹേശ്വര് (92) അന്തരിച്ചു. ചെങ്ങന്നൂരിലെ താഴമണ്‍ മഠത്തിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു മരണം. രണ്ട് വര്‍ഷമായി കിടപ്പിലായിരുന്നു. ശബരിമലയില്‍ 18ാം വയസ്സ് മുതല്‍ താന്ത്രിക കര്‍മങ്ങളില്‍ പങ്കെടുത്തിരുന്നു. ശബരിമലയില്‍ തീപിടുത്തത്തിന് ശേഷം നടന്ന പിനര്‍ പ്രതിഷ്ഠയില്‍ സഹകാര്മികമനായിരുന്നു.
കേരളത്തിനകത്തും പുറത്തുമായി മുന്നൂറോളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന് എഴുന്നൂറോളം ക്ഷേത്രങ്ങളില്‍ താന്ത്രിക അവകാശമുണ്ട്. നിരവധി വിദേശ രാഷ്ട്രങ്ങളിലും അയ്യപ്പ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. ചെറുമകന് മഹേഷ് മോഹനരാണ് ഇപ്പോള്‍ ശബരിമല തന്ത്രി
Discussion about this post