കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ നടന്ന അക്രമ സംഭവങ്ങളില്‍ 11 പേര് കൊല്ലപ്പെട്ടു. വ്യാപക അക്രമങ്ങളിലും തീവയ്പിലും ബോംബേറിലും ആണ് പതിനൊന്നുപേര്‍ കൊല്ലപ്പെട്ടത്. അമ്പതിലേറെപേര്ക്ക് പരിക്കേറ്റു. സംഭവത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ വ്യാപകമായി ബൂത്തുപിടിക്കുകയും മറ്റ് പാര്‍ട്ടിക്കാരെ ആക്രമിക്കുകയും ചെയ്തു. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമമുണ്ടായി.
വ്യാപക അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മമതാ ബാനര്‍ജി സര്‍ക്കാരിനെ പിരിച്ചു വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെ നഗ്നമായ കൊലപാതകമാണ് ബംഗാളില്‍ നടന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. 17നാണു വോട്ടെണ്ണല്‍. ഇരുപതിനായിരത്തിലേറെ സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചിരുന്നു.
Discussion about this post