ന്യൂഡൽഹി: സെറിലാക്കിന്റെ സാമ്പിളുകൾ ശേഖരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. നെസ്ലയുടെ ബേബി ഫുഡായ സെറിലാക്കിൽ ഉയർന്ന അളവിൽ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടി. സ്വിസ് ഇൻവസ്റ്റിഗേഷൻ ഓർഗനൈസേഷനായ പബ്ലിക് ഐയും ഇന്റർനേഷണൽ ബേബി ഫുഡ് ആക്ഷൻ നെറ്റ്‌വർക്കുമാണ് നെസ്ല ഉയർന്ന അളവിൽ പഞ്ചസാര വിൽക്കുന്നുണ്ടെന്ന റിപ്പോർട്ട് പിറത്തുവിട്ടത്. റിപ്പോർട്ടിൽ അന്വേഷണം നടത്താൻ ഉപഭോക്തൃ സംരക്ഷണ റെഗുലേറ്ററി അതോറിറ്റി( സിസിപിഎ) ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റൻഡേർഡ് അതോറിറ്റി (എഫ്എസ്എസ്എഐ) ഉത്തരവിട്ടിരുന്നു.
പബ്ലിക് ഐയുടെ റിപ്പോർട്ടുകൾ പഠിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഉത്പ്പന്നങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തണമെന്നും എഫ്എസ്എസ്എഐ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നെസ്ലയുടെ ബേബി ഫുഡുകളുടെ സാമ്പിളുകൾ പരിശോധിക്കുന്നത്.
വികസ്വര രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും വിൽപ്പന നടത്തുന്ന നെസ്ല ഉത്പ്പന്നങ്ങളുടെ ഗുണനിലവാരത്തിൽ ഏറെ വ്യത്യാസമുണ്ടെന്നാണ് റിപ്പോർട്ട്. വികസിത രാജ്യങ്ങളിൽ ഉയർന്ന ഗുണനിലവാരമുള്ള വസ്തുക്കൾ വിതരണം ചെയ്യുമ്പോൾ വികസ്വര രാജ്യങ്ങളിൽ ഗുണനിലവാരം കുറഞ്ഞവയാണ് വിതരണം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
യുകെ, ജർമനി എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ആറ് മാസം പ്രായമുള്ള കുട്ടികൾക്കുള്ള സെറിലാക്ക് പഞ്ചസാരയില്ലാതെയാണ് വിൽക്കുന്നത്. എന്നാൽ, ഇന്ത്യയിൽ വിൽക്കുന്ന 15 സെറിലാക്ക് ഉത്പപ്ന്നങ്ങളിൽ ശരാശരി 2.7 ഗ്രാം അധികം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post