മുംബൈ: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തെ പിന്നാലെ ഓഹരി വിപണിയിലും കുതിപ്പ്. ബിഎസ്ഇ സെന്‍സെക്സ് 400 പോയിന്റ് ഉയര്‍ന്ന് 35,991 ലാണു വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 67.55 പോയിന്റ് ഉയര്‍ന്ന് 10,900 ത്തിലുമാണ് വ്യാപാരം നടക്കുന്നത്.
പവര്‍ ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, എച്ച്ഡി.എഫ്സി ബാങ്ക്, റിലയന്‍സ്, ടി.സി.എസ്, ഏഷ്യന്‍ പെയിന്റസ്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, എസ്.ബി.ഐ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, സിപ്ല, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ഐ.സി.ഐ.സിഐ ബാങ്ക്, ഐ.ടി.സി, മാരുതി സുസുകി, സണ്‍ ഫാര്‍മ, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Discussion about this post