ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്. കെഎം മാണി തുണച്ചില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം കൊയ്യുമെന്നും വി.എസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
എല്‍ഡിഎഫ് ഭരണം നല്ലതാണെന്ന അഭിപ്രായക്കാരാണ് ചെങ്ങന്നൂരുകാര്‍. മികച്ച ഭൂരിപക്ഷത്തില്‍ സജി ചെറിയാന് വിജയിക്കുമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ , മാഹി കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് വി.എസ് പ്രതികരിച്ചില്ല.
Discussion about this post