ഡല്‍ഹി: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചശേഷവും ജമ്മു കാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക്കിസ്ഥാന ഇന്ത്യന്‍ തിരിച്ചടി. വെടി നിര്‍ത്തല്‍ ലംഘിച്ചുളള പാക് പ്രകോപനത്തിന് പാക്കിസഥാനില്നിന്നു തുടര്‍ച്ചയായി വെടിവയ്പ് നടത്തിയ ഒരു ബങ്കര്‍ തകര്‍ത്താണ് ഇന്ത്യന്‍ സേന മറുപടി നല്‍കിയത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബിഎസ്എഫ് പുറത്തുവിട്ടിട്ടുണ്ട്.
പാക്കിസ്ഥാന് ബങ്കര്‍ ലക്ഷ്യമാക്കി റോക്കറ്റ് പായുന്നതും ഒരു ബങ്കര്‍ തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. ഇന്‍ഫ്രാറെഡ് കാമറ ഉപയോഗിച്ചാണു ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്. ബിഎസ്എഫ് വെടിവയ്പ് നടത്തിയതിനെ തുടര്‍ന്ന് പാക്കിസ്ഥാന് സൈന്യം ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ടെന്നും വെടിനിര്‍ത്തലിന് അപേക്ഷിച്ചെന്നും സൈനിക വൃത്തങ്ങള്‍ അവകാശപ്പെടുന്നു.
റംസാനോട് അനുബന്ധിച്ച് ഇന്ത്യ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. റംസാന് മാസത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തണമെന്ന് ആവശ്യപ്പെട്ട് ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആഭ്യന്തരമന്ത്രിക്കു കത്തു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു വെടിനിര്‍ത്തല്‍. അതേസമയം, സൈനികര്‍ക്കു നേരെ ആക്രമണം ഉണ്ടായാല്‍ തിരിച്ചടിക്കുമെന്ന് ആഭ്യന്തരന്ത്രി രാജ്നാഥ് സിംഗ് മുന്നറിയിപ്പു നല്‍കുകയും ചെയ്തു.
Discussion about this post