ഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി ഇന്ന് അനൗദ്യോഗിക കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധം ശക്തമാക്കല്‍, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതക്കെതിരായ നീക്കം, ആണവോര്‍ജ്ജ രംഗത്തെ സഹകരണം, ഇറാനുമായുള്ള ആണവക്കരാറില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.
ഈ വര്‍ഷം അവസാനം പുചിന് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ പങ്കജ് സരണ്‍ അറിയിച്ചു. സോചിന് നഗരത്തില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ശേഷം ഇന്ന് തന്നെ നരേന്ദ്രമോദി മടങ്ങും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാന്‍ കൂടിക്കാഴ്ച സഹായിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
Discussion about this post