പാലക്കാട് : കൊല്ലങ്കോട് ഷോക്കേറ്റ് കെഎസ്ഇബി ലൈൻമാന് ദാരുണാന്ത്യം. കെഎസ്ഇബി കൊല്ലങ്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ ആയ രഞ്ജിത്ത് സി ആണ് മരിച്ചത്. ജോലിയ്ക്കിടെ ആയിരുന്നു സംഭവം.
ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രഞ്ജിത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും നൽകും. സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post