ബംഗളൂരു : പ്രമുഖ ഇന്ത്യൻ ശാസ്ത്രജ്ഞനായ ശ്രീനിവാസ് ഹെഗ്‌ഡെ (71) അന്തരിച്ചു. ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ-1 ന്റെ മിഷൻ ഡയറക്ടർ എന്ന നിലയിൽ ഇന്ത്യൻ ബഹിരാകാശ മേഖലയിൽ ഏറെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു ശ്രീനിവാസ് ഹെഗ്‌ഡെ. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
ചന്ദ്രനിൽ ജല തന്മാത്രകൾ കണ്ടെത്തിയ ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്ര പര്യവേഷണമായിരുന്നു ശ്രീനിവാസ് ഹെഗ്‌ഡെയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയ ചാന്ദ്രയാൻ-1. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയിൽ മൂന്ന് പതിറ്റാണ്ടിലേറെ ജോലി ചെയ്തിട്ടുള്ള ശാസ്ത്രജ്ഞനാണ് ഹെഗ്‌ഡെ. ഈ കാലഘട്ടങ്ങളിൽ നിരവധി സുപ്രധാന ദൗത്യങ്ങളിലും ശ്രദ്ധേയമായ കടമകൾ നിറവേറ്റാൻ അദ്ദേഹത്തിനായി.
1978 മുതൽ 2014 വരെയുള്ള മലയാളവിലായിരുന്നു ശ്രീനിവാസ് ഹെഗ്‌ഡെ ഐഎസ്ആർഒയിൽ പ്രവർത്തിച്ചിരുന്നത്. ഈ കാലഘട്ടത്തിൽ അനവധി ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചു. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു.
Discussion about this post