കള്ളപണം തടയുന്നതിനുള്ള ബില്‍ ലോകസഭ പാസാക്കി. കര്‍ശന ചട്ടങ്ങളുള്ളതാണ് പുതിയ ബില്‍. അഞ്ച് ലക്ഷം രൂപ വരെ വിദേശ ബാങ്കുകളില്‍ നിക്ഷേപമാകാം. അവര്‍ക്കെതിരെ നിയമനടപടി ഉണ്ടാവില്ല.കള്ളപണം കണ്ടെത്തിയാല്‍ മുപ്പത് ശതമാനം നികുതിയും തൊണ്ണൂറ് ശതമാനം പിഴയും നല്‍കണം.
പത്ത് വര്‍ഷം വരെ തടവിന് വിധിക്കാവുന്ന വ്യവസ്ഥയും ബില്ലിലുണ്ട്.
അഞ്ച് ലക്ഷം രൂപ വരെ വിദേശ നിക്ഷേപമുള്ളവര്‍ക്കെതിരെ നിയയമനടി ഉണ്ടാകില്ല, വിദേശത്ത് പഠനത്തിന് വേണ്ടി പണം നിക്ഷേപിക്കുന്നതില്‍ തടസ്സമില്ല.
അതേസമയം വിദേശത്ത് അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നത് തെറ്റാണ്. അത്തരക്കാരുടെ ഇന്ത്യയിലെ സ്വത്തുക്കള്‍ കണ്ട് കെട്ടാനും വ്യവസ്ഥയുണ്ട്.
Discussion about this post