പനാജി: ഗോവയിലെ സെര്നാഭാട്ടിം ബീച്ചില്‍ കാമുകന് മുന്നില്‍ വച്ച് യുവതിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു.പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ ബീച്ചിലെത്തിയ യുവതിയുടെയും കാമുകന്റെയും അടുത്തേക്ക് മൂന്നംഗസംഘം എത്തി. ഇരുവരെയും തടഞ്ഞുനിര്‍ത്തുകയും യുവതിയുടെയും കാമുകന്റെയും വസ്ത്രങ്ങള്‍ വലിച്ചുകീറി നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ഇവരോട് പണം ആവശ്യപ്പെട്ടു. പിന്നീട് മൂന്നുപേരും ചേര്‍ന്ന് കാമുകനു മുന്നില്‍വച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും പരിശോധനാ ഫലത്തിന് കാത്തിരിക്കുകയാണെന്നും സൗത്ത് ഗോവ എസ് പി അരവിന്ദ് ഗവാസ് പറഞ്ഞു. സംഭവവുമായി ബന്ധമുണ്ടെന്നു കരുതുന്നവരെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post