
ന്യൂയോര്‍ക്ക്: കമ്യൂണിസ്റ്റ് നായകന്‍ ഫിഡല്‍ കാസ്‌ട്രോയ്‌ക്കെതിരേ വെളിപ്പെടുത്തലുമായി മുന്‍ അംഗരക്ഷകന്‍ ജുവാന്‍ റെയ്‌നാള്‍ഡൊ രംഗത്ത്. കാസ്‌ട്രോയ്ക്ക് ശതകോടികളുടെ ആസ്തിയുണ്ടെന്നും രാജാവിനെപ്പോലെയാണ് അദ്ദേഹം ജീവിക്കുന്നതെന്നുമാണു മുന്‍ അംഗരക്ഷകന്റെ വെളിപ്പെടുത്തല്‍.
‘ദ ഡബിള്‍ ലൈഫ് ഓഫ് കാസ്‌ട്രോ’ എന്ന പുസ്തകത്തിലാണ് കാസ്‌ട്രോയ്‌ക്കെതിരേ ഏറെ വിവാദമായേക്കാവുന്ന ആരോപണം പുറത്തുവിട്ടത്.
ജുവാന്‍ വെളിപ്പെടുത്തല്‍ ഇങ്ങനെ’ കയോ പിയേന്ദ്ര എന്ന സ്വകാര്യ ദ്വീപിലാണ് ഇദ്ദേഹം ആഡംബര വസതി നിര്‍മിച്ചത്. ഇവിടെ ഫ്‌ളോട്ടിങ് റസ്‌റ്റൊരന്റ്, ഹെലിപാഡ് എന്നിവയും ഉണ്ടായിരുന്നു. ജര്‍മന്‍ കമ്യൂണിസ്റ്റ് നേതാവ് എറിച് ഹോനേക്കര്‍ അടക്കമുള്ള അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ഈ ദ്വീപ് സന്ദര്‍ശിച്ചിട്ടുള്ളത്. എന്നാല്‍, ജനങ്ങളുടെ മുന്നില്‍ സാധാരണക്കാരനായി അറിയപ്പെടാനാണ് കാസ്‌ട്രോയ്ക്കു താല്‍പര്യം. ക്യൂബന്‍ തീരത്തുനിന്നും 25 കിലോ മീറ്റര്‍ അകലെയാണു കാസ്‌ട്രോയുടെ വസതി.
ഇവിടുത്തെ ബോട്ട്‌ജെട്ടിക്കു 200 അടി നീളമുണ്ട്. 1977 മുതല്‍ 1994 വരെ താന്‍ കാസ്‌ട്രോയ്‌ക്കൊപ്പം പലതവണ ദ്വീപ് സന്ദര്‍ശിച്ചിട്ടുണ്ടെന്നും ജുവാന്‍ പറയുന്നു.
അമേരിക്കയിലേക്കു മനഃപൂര്‍വം ക്രിമിനലുകളെയും മനോരോഗികളെയും കാസ്‌ട്രോ തള്ളിവിട്ടെന്നും വെളിപ്പെടുത്തലുണ്ട്. 17 വര്‍ഷം മുമ്പാണു ജുവാന്‍ ക്യൂബയില്‍നിന്ന് അമേരിക്കയിലേക്കു കുടിയേറിയത്.
Discussion about this post