അമേഠി : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ മൂന്നു മാസമായി രാഹുല്‍ സ്വന്തം മണ്ഡലമായ അമേഠിയില്‍ സന്ദര്‍ശനം നടത്തിയിട്ടില്ല. 11 വര്‍ഷമായിട്ടും അമേഠിയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത രാഹുലാണു ഇപ്പോള്‍ ദേശീയ തലത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി. അമേഠിയില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു സ്മൃതി ഇറാനി.
മേയ് 18ന് രാഹുല്‍ അമേഠിയില്‍ സന്ദര്‍ശനം നടത്തുമെന്ന് രാഹുലിന്റെ ഓഫിസ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.രാഹുല്‍ തന്റെ പാത പിന്തുടര്‍ന്ന് അമേഠി സന്ദര്‍ശിക്കുമെന്ന് അറിയിച്ചതില്‍ സന്തോഷമുണ്ട് എന്ന് സ്മൃതി ഇറാനി പ്രതികരിച്ചു.
എന്നാല്‍ രാഹുല്‍ വരുന്നതിന് മുന്നെ അമേഠി സന്ദര്‍ശിച്ചത് തന്ത്രപരമായ തീരുമാനമോണോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഹുലിന്റെ സമയമാണ് സംശയിക്കേണ്ടത് എന്നായിരുന്നു മന്ത്രിയുടെ മറുപടി.
വിവാദമായ ഭൂമിയേറ്റെടുക്കല്‍ ബില്ലുമായി ബന്ധപ്പെട്ട് സ്മൃതി ഇറാനി കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന.
Discussion about this post