കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് തട്ടിക്കൊണ്ട് പോകപ്പെട്ട യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
പോലിസിന്റെ മനപൂര്‍വ്വമുള്ള വീഴ്ചയാണ് മരണകാരണമെന്ന് ബിജെപി ആരോപിച്ചു. സിപിഎം നേതാക്കള്‍ പ്രതികള്‍ക്കായി ഇടപെട്ട് അന്വേഷണം വൈകിച്ചു. കേസിലെ പ്രതികളില്‍ ചിലര്‍ ഡിവൈഎഫ്ഐ നേതാക്കളാണെന്നും വ്യക്തമായിട്ടുണ്ട്.
പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Discussion about this post