ഓഹരി വിപണിയില്‍ ഇന്ന് വന്‍ കുതിപ്പ്. സെന്‍സെക്സ് ഇന്ന് ഒറ്റ ദിവസം കൊണ്ട് ഉയര്‍ന്നത് 416 .27 പോയിന്റ. വിപണി 35322 .38 പോയിന്റില്‍ എത്തിയപ്പോള്‍ ക്ലോസ് ചെയ്തു. 2018 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മികച്ച പ്രകടനം കാഴ്ച വച്ചുവെന്ന് റിപോര്‍ട്ടുകള്‍ വന്നതാണ് മുന്നേറ്റത്തിന് സഹായകമായതെന്നാണ് വിലയിരുത്തല്‍. നിഫ്റ്റി 121 പോയിന്റ് ഉയര്‍ന്ന് 10736 പോയിന്റില്‍ സമാപിച്ചു.
ജനുവരി – മാര്‍ച്ച് കാലയളവില്‍ ഇന്ത്യ ചൈനയേക്കാള്‍ മികച്ച വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യ 7 .3 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഇതാണ് ഈ മികച്ച നേട്ടം കൈവരിക്കാന്‍ വിപണിയെ സഹായിച്ചത്.
Discussion about this post