സിനിമ മേഖലയിലേക്ക് എത്തിയ കാലത്ത് തനിക്ക് ഒരുപാട് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ താരം കസ്തൂരി. അഭിനയിച്ച് തുടങ്ങിയ കാലത്ത് ഒരു സംവിധായകന് ഗുരുദക്ഷിണായായി തന്റെ ശരീരം ചോദിച്ചെന്ന് തെന്നിന്ത്യന്‍ താരം കസ്തൂരി. എന്നാല്‍ തുടക്കക്കാരിയുടെ പതര്‍ച്ചയില്ലാതെ താന്‍ ആ കാര്യത്തെ വളരെ ബോള്‍ഡായി തന്നെ തരണം ചെയ്തെന്നും താരം പറയുന്നു. ഗുരുദക്ഷിണ പല രീതിയില്‍ ഉണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും തനിക്ക് ആദ്യം മനസിലായില്ലെന്നും എന്നാല്‍ അയാള്‍ ഉദ്ദേശിച്ചത് മനസിലായതോടെ ചുട്ട മറുപടി താന്‍ കൊടുത്തിരുന്നുവെന്നും താരം പറഞ്ഞു. അതിന് ശേഷം അയാള്‍ തന്നോട് മിണ്ടിയിട്ടില്ലെന്നും കസ്തൂരി കൂട്ടിച്ചേര്‍ത്തു.
ഇതേരീതിയിൽ മുത്തച്ഛന്റെ പ്രായമുള്ള നിർമാതാവിന്റെ ഭാഗത്ത് നിന്നും തനിക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും കസ്തൂരി പറഞ്ഞു. എന്നാൽ പ്രായത്തെ കുറിച്ച് ഓർത്ത് കൂടുതൽ ഒന്നും താൻ പറഞ്ഞില്ലെന്നും താരം കൂട്ടിച്ചേർത്തു. സ്ത്രീകളുടെ അനുവാദമില്ലാതെ അവരെ കിടപ്പറയിലേക്കു ക്ഷണിക്കുന്ന ഇത്തരം സംവിധായകരും നിർമ്മാതാക്കളുമാണ് സിനിമാമേഖലയുടെ ശാപമെന്നും കസ്തൂരി പറയുന്നു.
Discussion about this post