കേരളത്തില്‍ കണ്ടെത്തിയ നിപ വൈറസ് ബംഗ്ലാദേശില്‍ കണ്ടെത്തിയ വൈറസ് തന്നെയെന്ന് സ്ഥിരീകരണം. രോഗ ബാധിതരായവരില്‍ നിന്ന് എടുത്ത സാമ്പില്‍ പരിശോധിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
രണ്ട് തരത്തിലുള്ള നിപ വൈറസാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. ബംഗ്ലാദേശിലും, മലേഷ്യയിലും കണ്ടെത്തിയ ഈ വൈറസുകള്‍ മരണവിതക്കുന്ന തരത്തില്‍ മാരകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ കണ്ടെത്തിയ നിപ വൈറസുകള്‍ ബംഗ്ലാദദേശില് കണ്ടതിന് സമാനമാണെന്ന് എന്‍ഐവി പൂനെയിലെ ഡയറക്ടറും മുതിര്‍ന്ന ശാസ്ത്രജ്ഞനുമായ ദേവേന്ദ്ര മൗര്യ പറയുന്നു. ബംഗ്ലാദേശിലെ മരണങ്ങള്‍ക്കിടയാക്കിയ നിപ വൈറസ് മലേഷ്യയില്‍ കണ്ടെത്തിയതിനേക്കാള്‍ മാരകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
2001ല്‍ ബംഗ്ലാദേശിലെ മെഹര്പൂരിലാമ് നിപ പൊട്ടിപുറപ്പെട്ടത്. ബംഗ്ലാദേശിലെ വിവിധ സ്ഥലങ്ങളില്‍ എല്ലാ വര്‍ഷവും നിപ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. വവ്വാലിന്റെ മൂത്രം കലര്‍ന്ന പന നീരില്‍ നിന്നും മറ്റുമാണ് നിപ വൈറസ് മനുഷ്യ ശരീരത്തിലെത്തുന്നതെന്നാണ് കണ്ടെത്തല്‍. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വളരെ വേഗത്തില്‍ പരക്കുകയും മരണത്തിന് കാരണമായി തീരുകയും ചെയ്യുന്നു. വവ്വാല് ചപ്പിയ കാരക്കയില്‍ നിന്നും മറ്റും വൈറസ് പരക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ ഫാക്ട് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നേരത്തെ ബംഗ്ലാദേശികളില്‍ നിന്നാകാം വൈറസ് പരന്നത് എന്ന തരത്തിലുള്ള പ്രചരണങ്ങളെ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും വര്‍ഗ്ഗീയ പ്രചരണം എന്ന മട്ടില്‍ ചിത്രീകരിച്ചിരുന്നു. എന്നാല്‍ ബംഗ്ലാദേശില്‍ ഉള്ളതിന് സമാനമാണ് ഇവിടുത്തെ നിപ വൈറസ് എന്ന കണ്ടെത്തല്‍ വീണ്ടും അത്തരം ചര്‍ച്ചകള്‍ സജീവമാക്കുകയാണ്.
Discussion about this post