ഡല്‍ഹി : 1986ലെ ബാലവേല നിയമം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു. പുതിയ നിയമം അനുസരിച്ച് 14 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് അപകട രഹിത മേഖലകളില്‍ തോഴില് ചെയ്യാല്‍ അനുമതിയുണ്ട്.കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നതിനും ബാലവേല നിയമത്തില്‍ ഒഴിവു നല്‍കിയിട്ടുണ്ട്. സിനിമ, സീരിയല്‍, സംഗീതം തുടങ്ങിയ വിനോദ മേഖലകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ക്കും ബാലവേല നിയമം ബാധകമാകില്ല. സര്‍ക്കസ് ഒഴികെയുള്ള കായിക മേഖലകളിലും കുട്ടികള്‍ക്ക് തൊഴില്‍ ചെയ്യാം. രാജ്യത്തെ സാമുഹിക സാമ്പത്തിക അവസ്ഥ പരിഗണിച്ചാണ് ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
ബാലവേല നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. നിയമലംഘനം നടക്കുന്നുണ്ടോ എന്ന് കര്‍ശനമായി നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും മന്ത്രി സഭായോഗത്തില്‍ തീരുമാനമായി.
Discussion about this post