കോഴിക്കോട്∙നിപ വൈറസിനെ പ്രതിരോധിക്കാനെന്ന പേരില്‍ വ്യാജ മരുന്ന് വിതരണം. മുക്കത്ത് വിതരണം ചെയ്ത ഹോമിയോ മരുന്നു കഴിച്ച് മുപ്പതോളം പേര്‍ക്ക് ദേഹാസ്വാസ്ത്യം ഉണ്ടായി. നിപയുടെ പ്രതിരോധ മരുന്നായി മുക്കം, മണാശേരി ഹോമിയോ ഡിസ്പെന്‍സറി വിതരണം ചെയ്ത ഗുളിക കഴിച്ചാണ് മുപ്പതോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതേത്തുടര്‍ന്ന് പ്രതിരോധമരുന്ന് വിതരണം ചെയ്ത ഓഫിസ് അറ്റന്‍ഡറെ സസ്പെന്‍ഡ് ചെയ്തു.
എന്നാല്‍, ഇത്തരമൊരു പ്രതിരോധ മരുന്നു കണ്ടെത്തിയിട്ടില്ലെന്നും വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി. സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ച ആറുപേര്‍ അറസ്റ്റിലായി. കോഴിക്കോട് ഫറോക്കില്‍ അഞ്ചുപേരും കൊയിലാണ്ടിയില്‍ ഒരാളുമാണ് പിടിയിലായത്.
Discussion about this post