തിരുവനന്തപുരം: ബജറ്റ് ചര്‍ച്ചക്കെത്തിയ ധനമന്ത്രി കെ.എം മാണിക്കെതിരെ കരിങ്കൊടി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് മാണിയെ കരിങ്കൊടി കാട്ടിയത്. ബജറ്റ് ചര്‍ച്ച നടക്കുന്ന തിരുവനന്തപുരത്തെ ദര്‍ബാര്‍ ഹാളിനു മുന്നിലായിരുന്നു സംഭവം.
റസ്റ്റ് ഹൗസില്‍ നടത്താനിരുന്ന ചര്‍ച്ച പ്രതിഷേധം ഭയന്നാണ് ദര്‍ബാര്‍ ഹാളിലേക്ക് മാറ്റിയത്. ദര്‍ബാര്‍ ഹാളിനകത്തും പുറത്തും കനത്ത പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു. എന്നാല്‍ ദര്‍ബാര്‍ഹാളിലേക്ക് കടന്ന നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആദ്യം കരിങ്കൊടി കാണിച്ചത്.തുടര്‍ന്ന് കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്‌റ് ചെയ്തു നീക്കി.
Discussion about this post