കെവിന് വധക്കേസില്‍ നീനുവിന്റെ മാതാവ് രഹ്ന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്കി. കേസില്‍ തന്നെ പ്രതി ചേര്‍ക്കാന്‍ ഗാന്ധിനഗര്‍ പോലിസ് നീക്കം നടത്തുന്നുവെന്ന് കാണിച്ചാണ് ഹര്‍ജി. ഗാന്ധി നഗര്‍ പോലിസ് തന്നെ വേട്ടയാടുന്നുവെന്ന് ഹര്‍ജിയില്‍ രഹ്ന ആരോപിക്കുന്നു. സംഭവത്തില്‍ തനിക്ക് പങ്കില്ല,നീനു കെവിനെ സ്പെഷന്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്ട്രര്‍ ചെയ്തതായി തനിക്ക് കേട്ടുകേള്‍വി മാത്രമേ ഉള്ളു, കോടതി നിര്‍ദ്ദേശിക്കുന്ന ഏത് നിബന്ധനയും അനുസരിക്കാന്‍ തയ്യാറാണ്, കേസുമായി പൂര്‍ണമായി സഹകരിക്കാന്‍ തയ്യാറാണെന്നും രഹ്ന ജാമ്യഹര്‍ജിയില്‍ പറയുന്നു.ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.
കെവിന്റെ ദുരഭിമാനകൊലയില്‍ ഷാന്‍ ചാക്കോക്കും, ഭര്‍ത്താവ് ചാക്കോക്കും പിറമെ രഹ്നയേയും പ്രതി ചേര്‍ക്കുമെന്ന് സൂചനകളുണ്ട്. അറസ്റ്റ് ഭയന്ന് ഇവര്‍ ഒളിവിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Discussion about this post