സുനന്ദ പുഷ്ക്കറിന്റെ മരണത്തില്‍ ശശി തരൂര്‍ എപിക്കെതിരായ കേസ് കോടതി ഇന്ന് പരിഗണിക്കും.ശശി തരൂര്‍ കോടതിയില്‍ നേരിട്ട് ഹാജരാകും. കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. വിചാരണ നടത്താന്‍ തക്ക തെളിവുകള്‍ കുറ്റപത്രത്തിലുണ്ടെന്ന് കോടതി വ്യക്തമാക്കി.
ആത്മഹത്യ പ്രേരണ ഉള്‍പ്പടെ ഉള്ള കുറ്റങ്ങളാണ് ശശി തരൂരിനെതിരെ ഡല്‍ഹി പോലിസ് ചുമത്തിയിരിക്കുന്നത്. കേസില്‍ കക്ഷി ചേരാന്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്.
പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 306 (പ്രേരണക്കുറ്റം), 498എ (ഗാര്‍ഹിക പീഡനം) വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സുനന്ദയുടെ മരണം കൊലപാതകമല്ല, ആത്മഹത്യയാണെന്നും പാട്യാല കോടതിയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് ധര്‍മ്മേന്ദര്‍ സിംഗിന് സമര്‍പ്പിച്ച 3000 പേജുള്ള കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post