നെയ്യാറ്റിന്‍കര കോടതിയില്‍ വ്യാജ അഭിഭാഷകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം. ബാര്‍ അസോസിയേഷന് പരാതി കൊടുത്തിട്ടും നടപടി ഇല്ലാത്തതിലെ തുടര്‍ന്നാണ് നിരാഹാര സമരത്തിനായി അഭിഭാഷകര്‍ ഇറങ്ങിയത്.
തമിഴ് നാട്ടില്‍ നിന്ന് ഉള്‍പ്പെടെ ആളുകളെ കൊണ്ടുവന്ന് കോടതിയില്‍ പ്രക്ടീസ് ചെയ്യിക്കുന്നു എന്നാണ് ഒരു കൂട്ടം അഭിഭാഷകരുടെ പരാതി. ബാര്‍ അസോസിയേഷന്റെ ഭരണം നിലനിര്‍ത്താനായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് കോടതിയില്‍ നടക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. വ്യാജ അഭിഭാഷകരെന്ന് ആരോപണമുയര്‍ന്നവരെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ അസോസിയേഷന് തയ്യാറാവണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.
Discussion about this post