ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി)കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ കടുത്ത നടപടിക്കും മുതിരുമെന്ന് മുതിര്‍ന്ന ടിഡിപി നേതാവും ഉപമുഖ്യമന്ത്രിയുമായ കെ.ഇ കൃഷ്ണമൂര്‍ത്തി. സഖ്യം ഉണ്ടായല്‍ തൂങ്ങിമരിക്കാനും മടിക്കില്ലെന്നായിരുന്നു കൃഷ്ണമൂര്‍ത്തിയുടെ പരാമര്‍ശം.
‘കോണ്‍ഗ്രസുമായി ടിഡിപി സഖ്യമുണ്ടാക്കാന്‍ ഒരു സാധ്യതയുമില്ല. ഇനി അങ്ങനെ സംഭവിച്ചാല്‍ താന്‍ തൂങ്ങിമരിക്കാനും തയ്യാറാണ്.’ കുര്‍ണൂലില്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍ മൂര്‍ത്തി പറഞ്ഞു. തനിക്ക് വ്യക്തിപരമായ അഭിപ്രായമല്ല ഇക്കാര്യത്തിലെന്നും പാര്‍ട്ടിക്കു വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി. ഏതെങ്കിലും സഖ്യത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ അത് 2019ലെ പൊതുതെരഞ്ഞെടുപ്പിനു മുന്‍പ് മാത്രമായിരിക്കുമെന്നും മൂര്‍ത്തി പറഞ്ഞു.
ടിഡിപി നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സഖ്യ ചര്‍ച്ചകള്‍ നടക്കുന്നു എന്ന റിപ്പോര്‍ട്ടുകളിലായിരുന്നു കൃഷ്ണമൂര്‍ത്തിയുടെ പ്രതികരണം. ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ടിഡിപി, എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സഖ്യ ചര്‍ച്ചകള്‍ ശക്തമായത്.
Discussion about this post