മലപ്പുറം: ഡിസിസി ഓഫിസിനു മുന്നിലെ കൊടിമരത്തില്‍ മുസ്ലിം ലീഗിന്റെ കൊടി കെട്ടി. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിനു നല്‍കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഒഫിസില്‍ പ്രവര്‍ത്തകര്‍ ലീഗിന്റെ കൊടി കെട്ടിയത്.
വ്യാഴാഴ്ച രാത്രി വൈകിയാണു കൊടി കെട്ടിയതെന്നാണു സൂചന. എന്നാല്‍ ആരാണ് ഇതിനു പിന്നിലെന്നു വ്യക്തമായിട്ടില്ല. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് സ്മാരക കെട്ടിടത്തിലാണ് ഡിസിസി ഓഫിസ് പ്രവര്‍ത്തിക്കുന്നത്. സംഭവം അറിഞ്ഞെത്തിയ പ്രാദേശിക നേതാക്കള്‍ രാവിലെത്തന്നെ കൊടി അഴിച്ചുമാറ്റി.
പാര്‍ട്ടിക്കകത്ത് നേതാക്കള്‍ പറയുന്നതല്ല, ഘടകകക്ഷി നേതാക്കള്‍ നിര്‍ദ്ദേശിക്കുന്നതാണ് നടപ്പിലാക്കുന്നത് എന്നാണ് പ്രവര്‍ത്തകരുടെ വികാരം. മാണിയെ യൂഡിഎഫിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായ രാജ്യസഭാ സീറ്റ് നല്‍കാന്‍ സമര്‍ദ്ദം ചെലുത്തിയത് മുസ്ലിം ലീഗായിരുന്നു. ഉമ്മന്‍ചാണ്ടി എതിര്‍ത്തിട്ടും നടപ്പായത് കുഞ്ഞാലികുട്ടിയുടെ സമര്‍ദ്ദമാണ്. ഇതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
Discussion about this post