കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു എന്ന കെഎംആര്‍എല്ലിന്റെ വാദത്തിനെതിരെ ഡിഎംആര്‍സി. രാജ്യത്തെ മറ്റു മെട്രോ പദ്ധതികളേക്കാള്‍ വേഗത്തിലാണ് കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ നീങ്ങുന്നത് എന്ന് ഡിഎംആര്‍സി പ്രതികരിച്ചു. ഡല്‍ഹി മെട്രോയുടെ എട്ടര കിലോമീറ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയായത് നാലു വര്‍ഷം കൊണ്ടാണ്. ഒറ്റയടിക്ക് 18 കിലോമീറ്റര്‍ പൂര്‍ത്തിയാകുന്ന ആദ്യത്തെ മെട്രോ കൊച്ചിയിലോതാണ്. കൃത്യ സമയത്ത് സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിലും വേഗത്തില്‍ പൂര്‍ത്തീകരിക്കാനാകുമെന്നും ഡിഎംആര്‍സി അറിയിച്ചു.
Discussion about this post