പാലാ: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി ജോസ് കെ മാണി മത്സരിക്കും.കരളാ കോണ്‍ഗ്രസ് പാര്‍ട്ടി വൈസ് ചെയര്‍മാനും ലോക്സഭാംഗവുമാണ് ജോസ് കെ.മാണി.പാലായില്‍ കെ.എം.മാണിയുടെ വീട്ടില്‍ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ജോസ് കെ മാണിയെ മത്സരിപ്പിക്കാന്‍ തീരുമാനമായത്. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ കേരള കോണ്‍ഗ്രസ് ഒപ്പമുണ്ടാവണമെന്നും രാജ്യസഭാ സീറ്റ് നല്കി അവരെ സ്വീകരിക്കണമെന്നുമുള്ള മുസ്ലിം ലീഗിന്റെ ആവശ്യത്തിനു മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങുകയായിരുന്നു. ഇതിനു പിന്നാലെ യുഡിഎഫ് മുന്നണി പുനഃപ്രവേശം കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി ചെയര്മാന് കെ.എം.മാണി പ്രഖ്യാപിച്ചു. രാജ്യസഭാ സീറ്റിനായി പരിഗണനയിലുണ്ടായിരുന്ന പി.ജെ.കുര്യന് ഉള്‍പ്പെടെയുള്ള ഒരുപിടി കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിക്കുന്നതായിരുന്നു കോണ്‍ഗ്രസ് തീരുമാനം.
Discussion about this post