ഇടതു ഭീകരവാദപ്രവര്ത്തനങ്ങള്ക്കെതിരേ ജാഗരൂഗരായിരിയ്ക്കാന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി . സാധാരണയായി ഭീകരവാദികള്‍ പിടിമുറുക്കിയിട്ടില്ലാത്ത പ്രദേശങ്ങളില്‍ പോലും ഇടതുഭീകരവാദം വര്‍ദ്ധിച്ചുവരുന്നുവെന്നും ഇതില്‍ ജാഗ്രതവേണമെന്നും ജെയ്റ്റ്ലി അറിയിച്ചു. തന്റെ ബ്ളോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
”എല്ലാ രാഷ്ട്രീയകക്ഷികളും മനസ്സിലാക്കുകയും പ്രതികരിയ്ക്കുകയും വേണ്ടതാണിത്. ഭരണഘടനാസംവിധാനങ്ങളെ അക്രമത്തിലൂടെ കടപുഴക്കുകയാണ് മാവോയിസ്റ്റുകളുടെ ആശയം. അവരുടെ ആഗ്രഹത്തിലുള്ള ഭരണത്തില്‍ മൗലികാവകാശങ്ങളോ നിയമവാഴ്ചയോ പാര്‍ലമെന്റോ അഭിപ്രായസ്വാതന്ത്ര്യമോ ഇല്ല. പക്ഷേ അവരുടെ രാഷ്ട്രീയശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ അവര്‍ ജനാധിപത്യത്തിലെ ശൈലികളും പ്രയോഗങ്ങളുമൊക്കെ വെറുതേ പറയും”. അദ്ദേഹം എഴുതി.
ഏതാണ്ട് നാലുവിധത്തിലുള്ള ഇടത് ഭീകരവാദികളാണുള്ളതെന്ന് അദ്ദേഹം പറയുന്നു,
ഒന്ന് മറ്റുള്ളവരെ ആശയങ്ങളാല്‍ സിദ്ധാന്തങ്ങള്‍ പറഞ്ഞ് വശത്താക്കുന്നവര്‍, രണ്ടാം വിഭാഗം ആക്രമണപരമ്പരകളിലൂടെ രാഷ്ട്രത്തെ അസ്ഥിരപെടുത്താന്‍ ശ്രമിയ്ക്കുന്നവര്‍, മൂന്നാമത്തേത് പാവപ്പെട്ട ഗോത്രവര്‍ഗ്ഗക്കാര്‍, അനീതി അനുഭവിയ്ക്കേണ്ടി വരുന്നതുകൊണ്ട് അതിനെതിരേ ഭീകരവാദികളോട് ചേര്‍ന്നാല്‍ രക്ഷകിട്ടും എന്ന് കരുതി ഇവരാല്‍ അബദ്ധത്തില്‍ ചാടിയ്ക്കപ്പെട്ടവര് നാലാമത്തെ വിഭാഗം അര മാവോയിസ്റ്റ് എന്ന് വിളിക്കാനാവുന്ന വിഭാഗമാണ്. അവര്‍ ജനാധിപത്യ സമ്പ്രദായങ്ങളുടെ ഭാഗമായി നിന്ന് ലോകത്തിന്റെ മുന്നില്‍ വളരെ മാന്യരായി മനുഷ്യാവകാശങ്ങളും ജനാധിപത്യവും ഒക്കെ പ്രസംഗിയ്ക്കും. പക്ഷേ എപ്പോഴും ഇടതുഭീകരവാദികള്ക്ക് പിന്തുണ നല്‍കും. ഈക്കൂട്ടര്‍ ഭീകരവാദികളുടെ ആക്രമണങ്ങളിലും കൊലപാതകപരമ്പരകളിലും ഒന്നും അവരെ ഒരിയ്ക്കലും കുറ്റപ്പെടുത്തില്ല.
ദൗര്‍ഭാഗ്യവശാല്‍ ചില രാഷ്ട്രീയകക്ഷികളും എന്‍ഡിഎ യ്ക്കെതിരേ മാവോയിസ്റ്റ് ഭീകരവാദികളെ ഉപയോഗപ്പെടുത്തുകയാണ്. അരുണ്‍ ജറ്റ്ലി വ്യക്തമാക്കുന്നു. നൂറു ദശലക്ഷത്തില്പ്പുറത്ത് മനുഷ്യരെ കമ്മ്യൂണിസ്റ്റ് ഭീകരര്‍ കൊന്നൊടുക്കിയിട്ടുണ്ട്. മാവോ മാത്രം നാലരക്കോടിയിലധികം മനുഷ്യരെയാണ് കൊന്നുതള്ളിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Discussion about this post