ഒരംഗം രാജ്യസഭയില്‍ നിന്ന് ലോകസഭയിലെത്തുന്നത് കേരളത്തിന് പുതുമയല്ലെങ്കിലും ലോകസഭയില്‍ നിന്ന് രാജ്യസഭയിലെത്തുന്ന ആദ്യ വ്യക്തിയാണ് ജോസ് കെ മാണി. കേരളത്തില്‍നിന്നു ലോക്‌സഭാംഗമായിരിക്കെ രാജ്യസഭയിലെത്തുന്ന ആദ്യ വ്യക്തിയാണു ജോസ് കെ.മാണി. അതേസമയം രാജ്യസഭാംഗമായിരിക്കെ ലോക്‌സഭയിലെത്തിയ നാലു പേരുണ്ട് – വി.കെ.കൃഷ്ണമേനോന്‍ (1957), ഡോ. വി.എ.സെയ്തുമുഹമ്മദ് (1977), തലേക്കുന്നില്‍ ബഷീര്‍ (1984), കെ.കരുണാകരന്‍ (1998).
എന്നിവരാണ് ഇവര്‍.
എന്‍ഡിഎയ്ക്ക് മേധാവിത്വമുള്ള ലോകസഭയില്‍ നിന്ന് പ്രതിപക്ഷത്തിന് മേല്‍കൈ ഉള്ള രാജ്യസഭയിലേക്ക് ഒരംഗത്തെ എത്തിക്കുന്നതില്‍ കോണ്‍ഗ്രസിനകത്ത് തന്നെ പ്രതിഷേധമുണ്ട്. ലോകസഭ ശക്തിപ്പെടുത്തേണ്ട സാഹചര്യത്തില്‍ ഇത്തരമൊരു നീക്കം പരിഹാസ്യമാണെന്നാണ് വാദം.
സീറ്റുകള്‍ മാണി കുടുംബം തന്നെ വീതിച്ചു എടുക്കുകയാണെന്ന ആക്ഷേപം കേരള കോണ്‍ഗ്രസിനകത്ത് തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ കോട്ടയം ലോകസഭ സീറ്റില്‍ മറ്റ് അംഗങ്ങളെ പരിഗണിക്കുമെന്ന ഉറപ്പാണ് മാണി നല്‍കിയത്. കുടുംബത്തില്‍ നിന്ന് മറ്റാരും ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ജോസ് കെ മാണി തന്നെ പരസ്യപ്രസ്താവന ഇറക്കിയത് എതിര്‍പ്പുകളെ മുന്നില്‍ കണ്ടാണ്.
Discussion about this post