പരുങ്ങലിലായ കോണ്‍ഗ്രസിന്റെ സാമ്പത്തിക നില പരിഹരിക്കാമെന്ന് മാണി വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി പി.സി ജോര്‍ജ്ജ് എംഎല്‍എ. പ്രവര്‍ത്തകരുടെ വികാരത്തേക്കാള്‍ വലുതാണ് കോണ്‍ഗ്രസിന് മാണിയുടെ പണം. തന്റെ ആരോപണത്തിന് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അതു കിട്ടിയാലുടന്‍ പുറത്തുവിടുമെന്നും ജോര്‍ജ് പറഞ്ഞു.
രാജ്യസഭാ സീറ്റ് ‘പെയ്മെന്റ് സീറ്റായിരുന്നു’. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി നടന്ന ചര്‍ച്ചയില്‍ കെ എം മാണി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ഫണ്ടിലേക്ക് വന്‍തുക വാഗ്ദാനം ചെയ്തുവെന്ന് ജോര്‍ജ് ആരോപിച്ചു.രാജ്യസഭയിലേക്ക് ആരു പോകുമെന്നതില്‍ ഇന്നലെ രാത്രി എട്ടു മണി വരെ മാണിയുടെ പേരാണ് കേട്ടിരുന്നത്. അങ്ങനെയെങ്കില്‍ പാലയില്‍ ഉപതെരഞ്ഞെടുപ്പ് വരുമായിരുന്നു.
എം.പി എന്ന നിലയില്‍ ഒന്‍പത് വര്‍ഷം കൊണ്ട് ജനവിരുദ്ധനായി ജോസ് കെ.മാണി മാറി. ലോക്സഭയിലേക്ക് മത്സരിക്കാന്‍ ഭയപ്പെടുന്ന മകന്റെ ഭാവി സുരക്ഷിതമാക്കാന്‍ മാണി നടത്തിയ നീക്കമാണിതെന്നും പി സി ജോര്‍ജ് പറഞ്ഞു.
Discussion about this post