കോഴഞ്ചേരി: ക്യാപ്റ്റന്‍ തോമസ് ഫിലിപ്പോസ് (79) അന്തരിച്ചു.യുദ്ധമുന്നണിയിലെ ധീരതയ്ക്ക് രാജ്യം മഹാവീരചക്ര ബഹുമതി നല്കി ആദരിച്ച സൈനികനാണ് ആറന്മുള സ്വദേശിയായ ക്യാപ്റ്റന്‍ തോമസ് ഫിലിപ്പോസ് . 1972 ജനുവരി 28 ന് രാഷ്ട്രപതി വി.വി. ഗിരിയാണു രണ്ടാമത്തെ പരമോന്നത സൈനിക ബഹുമതിയായ മഹാവീരചക്രം സമ്മാനിച്ചത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ക്യാപ്റ്റന്‍ തോമസ് ഫിലിപ്പോസിന്റെ അന്ത്യം.
ജീവിച്ചിരിക്കെ ഈ മെഡല്‍ നേടിയ അപൂര്‍വം സൈനികരിലൊരാളാണ് ക്യാപ്റ്റന്‍ തോമസ്. 1971-ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ അതിര്‍ത്തിക്കപ്പുറത്തുള്ള പാക്കിസ്ഥാന് സൈനിക പോസ്റ്റ് പിടിച്ചെടുത്ത സംഘത്തില്‍ അംഗമായിരുന്നു അദ്ദേഹം. ഡിസംബര്‍ നാലിനു പഞ്ചാബിലെ മാവോയില്‍നിന്ന് അതിര്‍ത്തി കടന്ന മദ്രാസ്-തിരുവിതാംകൂര്‍ റെജിമെന്റിന്റെ രണ്ടാം സ്ഥാനക്കാരനുമായിരുന്നു.
36 അംഗ സൈനികസംഘത്തനു നേരേ റാവല്പിണ്ടിക്ക് 15 കി.മീ. അകലെവച്ച് പാക്കിസ്ഥാന് വ്യോമാക്രമണം നടത്തി. കമാന്‍ഡിങ് ഓഫീസര്‍ക്കു പരുക്കേറ്റതോടെ ക്യാപ്റ്റന്‍ തോമസ് ഫിലിപ്പോസ് സംഘത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ഡിസംബര്‍ 15ന് തോമസ് ഫിലിപ്പോസ് നിലത്തിഴഞ്ഞ് മുന്നോട്ടുനീങ്ങി പാക് ബങ്കറുകളില്‍ ഗ്രനേഡെറിഞ്ഞു. വിജയത്തിനു ശേഷമുള്ള മടക്കയാത്രയില്‍ പാക് ഷെല്ലാക്രമണത്തില്‍ ഗുരുതര പരുക്കേറ്റു. മരിച്ചെന്നു കരുതി ശരീരം രണ്ടു ദിവസം മൃതദേഹങ്ങള്‍ക്കൊപ്പം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. ജീവന്റെ തുടിപ്പ് കണ്ടെത്തി ആശുപത്രിയിലേക്കു മാറ്റിയ അദ്ദേഹം ജീവിതത്തിലേക്കു വീരോചിതമായി തിരിച്ചുവന്നു.
Discussion about this post