വിശ്വാസ്യത ഉറപ്പാക്കാന്‍ മാണി ബിജെപിയിലേക്ക് പോകില്ല എന്ന പരസ്യ ഉറപ്പ് നല്കാന് തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എ സുധീരന്. കടുത്ത ഭാഷയിലാണ് സുധീരന് മാണിയെ വിമര്‍ശിച്ചത്. യുഡിഎഫില്‍ നിന്ന് കൊണ്ട് സമദൂരം എന്ന് പറയുന്നത് എങ്ങനെ അംഗീകരിക്കാനാവുമെന്നും അദ്ദേഹം ചോദിച്ചു
ബിജെപിയിലേക്ക് പോകില്ല എന്ന് കെ.എം മാണി പറയാന്‍ തയ്യാറാകണമെന്നും വി.എം സുധീരന് ആവശ്യപ്പെട്ടു. സമദൂരമാണ് എന്ന് പറഞ്ഞത് പിന്‍വലിക്കാന്‍ മാണി തയ്യാറാകണം. അല്ലെങ്കില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാകണം. ഒരു ഭാഗത്ത് ബിജെപിയുമായി വിലപേശുന്നു, ഒരു ഭാഗത്ത് സിപിഎമ്മുമായി വിലപേശുന്നു, ഒരു ഭാഗത്ത് യുഡിഎഫുമായി വിലപേശുന്നു. ത്രിമാന വിലപേശലാണ് നടത്തിയത്. സംശയമുളവാക്കുന്ന, ആടികൊണ്ടിരിക്കുന്ന ചാഞ്ചാട്ട രാഷ്ട്രീയമാണ് കേരള കോണ്‍ഗ്രസിന്റേത്.
കെ.എം മാണിയുടെ വിശ്വാസ്യത തകര്‍ന്നു.ജനങ്ങളിലും മാണിക്ക് വിശ്വാസമില്ലാതായി. അതുകൊണ്ടാണ് കോട്ടയം ലോകസഭ സീറ്റില്‍ നിന്ന് ജോസ് കെ മാണിയെ മാറ്റി രാജ്യസഭയിലേക്ക് അയക്കുന്നത്. മാണി ബിജെപിയിലേക്ക് പോവില്ലെന്ന് പരസ്യ പ്രഖ്യാപനം നടത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു
Discussion about this post