കാണ്‍പൂര്‍: ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പൂജയുമായി ബി.ജെ.പി പ്രവര്‍ത്തകര്‍.കാണ്‍പൂരിലെ ഒരു കൂട്ടം ബി.ജെ.പി പ്രവര്‍ത്തകരാണ് വാജ്പേയിക്കായി നഗരമധ്യത്തില്‍ പൂജ നടത്തിയത്.
മൂത്രാശയ അണുബാധയെത്തുടര്ന്ന കഴിഞ്ഞ ദിവസമാണ് വാജ്പേയിയെ ദല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം പതിവ് പരിശോധനയുടെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ബി.ജെ.പി നേതാക്കള്‍ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം നിരവധി പ്രമുഖര്‍ അദ്ദേഹത്തെ കാണാന്‍ ആശുപത്രിയിലെത്തിയിരുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചുപ്പെട്ടുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Discussion about this post