നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വീണ്ടും വിദേശ കറൻസി പിടികൂടി. 1.30 കോടി രൂപ മൂല്യമുള്ള കറൻസിയാണ് പിടികൂടിയത്. സംഭവത്തിൽ തൃശൂർ മാള സ്വദേശിയായ വിഷ്ണുവിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞദിവസം ദുബായിലേക്കു കടത്താൻ ശ്രമിച്ച 10.86 കോടി രൂപയുടെ വിദേശ കറൻസി നെടുമ്പാശേരിയിൽ നിന്ന് പിടികൂടിയിരുന്നു. സംഭവത്തിൽ അഫ്ഗാൻ പൗരനെ കസ്റ്റഡിയിൽ എടുത്തിരുന്നു.
Discussion about this post