ഇടുക്കി തൊടുപുഴയില്‍ അന്യമതസ്ഥയായ പ്രണിയിനിയുമായി നാടുവിട്ട യുവാവിനും കുടുംബത്തിനും വധഭീഷണി, രണ്ടു പേരേയും ഇല്ലാതാക്കുമെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ഭീഷണി. പെണ്‍കുട്ടിയും, യുവാവും ഹാജരായ പോലിസ് സറ്റേഷന് മുന്നിലെത്തിയും ഇവര്‍ സംഘര്‍ഷമുണ്ടാക്കി.
പെണ്‍കുട്ടിയുടെ ബാപ്പായും സഹോദരനും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് യുവാവിന്റെ അമ്മ പറയുന്നു. രണ്ടു പേരെയും വണ്ടി കയറ്റി കൊല്ലുമെന്നാണ് ഭീഷണി.അനിയത്തിയുടെ മകളുടെ കൂടെയാണ് പെണ്‍കുട്ടി പഠിക്കുന്നത്. അതിനാല്‍ അവളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. 15 ദിവസം മുമ്പ് പത്രങ്ങളില്‍ കണ്ടത് പോലെയുള്ള സംഭവം ഉണ്ടാകുമെന്ന് അവര്‍ പറഞ്ഞതായും അമ്മ പറയുന്നു.
തൊ1ടുപുഴ ചെറുതോട്ടിന് കര സ്വദേശിയാണ് യുവാവ്. കമിതാക്കള്‍ നാടുവിട്ടതറിഞ്ഞ് ബന്ധുക്കള്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്കി. തുടര്‍ന്ന് പാലക്കാട് ചെര്‍പ്പുളശ്ശേരി പോലിസ് സ്റ്റേഷനില്‍ ഇവരെ ഹാജരാക്കി. ഇവിടെയത്തിയ പെണ്‍വീട്ടുകാര്‍ കൊലപ്പെടുത്തുമെന്ന് കാണിച്ച് യുവാവ് ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പിന്നീട് പോലിസ് കമിതാക്കളെ കരിമണ്ണൂര്‍ പോലിസ് സ്റ്റേഷനില്‍ ഹാജരാക്കി. 11 മണിയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കളും സംഘവും പോലിസ് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയിരുന്നു.
പ്രണയവിവാഹത്തിന്റെ പേരില്‍ കോട്ടയത്ത് കെവിന് എന്ന യുവാവിനെ പെണ്‍വീട്ടുകാര്‍ ദുരഭിമാനകൊല ചെയ്ത സംഭവം വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. പോലിസ് അലംഭാവം മൂലമാണ് യുവാവ് കൊല്ലപ്പെട്ടത് എന്ന ആക്ഷേപം ഉയര്‍ന്നതോടെ സമാനമായ സംഭവങ്ങളില്‍ പോലിസ് ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. കമിതാക്കളെ കോടതിയില്‍ ഹാജരാക്കാനാണ് പോലിസ് തീരുമാനം. ഭീഷണി മുഴക്കിയ ബന്ധുക്കള്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം
Discussion about this post