ന്യൂഡല്‍ഹി: സുനന്ദ പുഷ്ക്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു മൂന്നു പേരെ നുണപരിശോധനയ്ക്കു വിധേയരാക്കുമെന്നു ഡല്‍ഹി പോലീസ്. ശശി തരൂരിന്റെ സുഹൃത്ത് സഞ്ജയ് ധവാന് ഉള്‍പ്പെടെ മൂന്നു പേരെയാണു പരിശോധനയ്ക്കു വിധേയരാക്കാന്‍ ഡല്‍ഹി പോലിസ് തീരുമാനിച്ചിരിക്കുന്നത്. തരൂരിന്റെ സഹായി നാരായണ്‍ സിംഗ്, ഡ്രൈവര്‍ ബജ്രംഗി എന്നിവരാണു മറ്റു രണ്ടു പേര്. മേയ് 20നു ഹാജരാകാന്‍ മൂന്നു പേര്‍ക്കും പോലീസ് സമന്‍സ് അയച്ചു.
Discussion about this post