സോച്ചി: മെസ്സി ഇന്ന് കളത്തിലിറങ്ങും ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് അര്‍ജന്റീന ഒരുങ്ങി. ഡി ഗ്രൂപ്പിലെ ഐസ്ലന്ഡാണ് അര്‍ജന്റീനയുടെ എതിരാളിയാവുക. മോസ്കോയിലെ സ്പാര്‍ട് അരീന സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം 6.30നാണ് മത്സരം.
നായകനും സൂപ്പര്‍ സ്ട്രൈക്കറുമായ ലയണല്‍ മെസിയിലാണ് അർജന്റീനയുടെ എല്ലാ പ്രതീക്ഷകളും. ലോകകപ്പിനെത്തുന്നതില് ഏറ്റവും മികച്ച ആക്രമണ നിരയുള്ള ടീമാണ് അർജന്റീന. ചിലിയെ കോപ്പ അമേരിക്ക ചാമ്പ്യന്മാരാക്കിയ സാംപോളിയുടെ തന്ത്രങ്ങളും അര്‍ജന്റീനയുടെ പ്രകടനത്തില്‍ നിര്‍ണായകമാകും.
അതേസമയം, കരുത്തരായ അര്‍ജന്റീനയ്ക്കെതിരേ മികച്ച പ്രകടനമാണ് ഐസ്ലന്ഡിന്റെ ലക്ഷ്യം. ഒരു സമനിലയെങ്കിലും നേടാനായാല്‍ ടീമിന് തലയുയര്‍ത്തിനില്‍ക്കാം.
Discussion about this post