കോട്ടയം: ജസ്നയുടെ തിരോധാനം അന്വേഷണസംഘം അന്യസംസ്ഥാനങ്ങളിലേക്കും . ചില രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പുണെയിലേക്കും ഗോവയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പുണെയിലും ഗോവയിലും കോണ്‍വെന്റുകളും നഗരങ്ങളും കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. നഗരങ്ങളില്‍ ജെസ്നയുടെ ചിത്രങ്ങള്‍ പതിക്കുകയും മലയാളി അസോസിയേഷനുകളുടെ സഹായം തേടുകയും ചെയ്യുന്നുണ്ട്.
ജെസ്നയെക്കുറിച്ച് വിവര ശേഖരണത്തിനായി പൊലീസ് പൊതു സ്ഥലങ്ങളില്‍ വിവരശേഖരണപ്പെട്ടി സ്ഥാപിച്ചിരുന്നു. പ്രതീക്ഷ നല്കുന്ന ചില വിവരങ്ങള്‍ കിട്ടിയെന്നു സൂചനയുണ്ട്. 12 സ്ഥലങ്ങളിലായി 12 പെട്ടികളാണ് പൊലീസ് സ്ഥാപിച്ചത്. ഇതില്‍ നിന്ന് 50 കത്തുകളാണ് ലഭിച്ചത്. ഇതില്‍ ജെസ്നയുടെ വീടിന്റെ സമീപ കവലകളിലും വെച്ചുച്ചിറ ഭാഗത്തും സ്ഥാപിച്ച പെട്ടികളിലാണ് കൂടുതല്‍ പേര് വിവരങ്ങള്‍ എഴുതിയിട്ടത്. ഇതില്‍ പലതിലും സംശയത്തിന്റെ കഥകളും അടുത്ത പരിചയമുണ്ടെന്നു തോന്നുന്നവര്‍ എഴുതിയ ചില സംഭവങ്ങളും കിട്ടിയതായി പൊലീസ് പറയുന്നു. ജെസ്ന പഠിച്ച കാഞ്ഞിരപ്പള്ളിയിലെ കോളജിലും സമീപത്തും സ്ഥാപിച്ച പെട്ടികളില്‍ കാര്യമായ പ്രതികരണം ഉണ്ടായില്ല.
ഓരോ കത്തിലെയും വിവരങ്ങളുടെ സത്യം തിരക്കി പൊലീസിന്റെ പ്രത്യേക സംഘം അതതു സ്ഥലത്തു നേരിട്ടു പരിശോധിക്കുകയാണിപ്പോള്‍. അന്‍പതില്‍ നിന്ന് അഞ്ചു കത്തിലെങ്കിലും ജെസ്നയിലേക്കെത്താന്‍ കഴിയുന്ന തെളിവു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ചെന്നൈയിലുള്‍പ്പെടെ കണ്ട പെണ്‍കുട്ടി ജെസ്നയല്ലെന്നു അന്വേഷമസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post