ആലപ്പുഴ: ആലപ്പുഴ മുഹമ്മയില്‍ സിപിഎംല്‍ ചേരിതിരിവ് . മുന്‍ ലോക്കല്‍ സെക്രട്ടറി നേതാവിന്റെ മക്കള്‍ക്ക് ജോലി നല്‍കിയതുമായി ബന്ധപ്പെട്ടാണ് ചേരിതിരിവ് തുടങ്ങിയത്. ഇതേ തുടര്‍ന്ന് മുഹമ്മയിലെ രണ്ടു ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവച്ചു. ലോക്കല്‍ കമ്മറ്റിയോഗത്തിലും പ്രവര്‍ത്തകര്‍ തമ്മില്‍ പൊട്ടിത്തെറിയുണ്ടായി.
സി.പി.എമ്മിന് അധിപത്യമുള്ള മുഹമ്മ ആര്യക്കര ദേവസ്വത്തിന് കീഴിലുള്ള എ.ബി. വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജുമെന്റ് കമ്മിറ്റിയുടെ നടപടിയാണ് പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്കു വഴിവച്ചത്. ലോക്കല്‍ സെക്രട്ടറിയുടെ മകള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പി ഇവിടെ ജോലി നല്‍കിയിരുന്നു. ഇപ്പോള്‍ മകന് അധ്യാപകനായി നല്‍കിയ നിയമനമാണ് പ്രതിഷേധത്തിന് കാരണമായത്. രണ്ടമാത്തെയാള്‍ക്ക് കൂടി ഇതേ സ്‌കൂളില്‍ ജോലി നല്‍കിയ നടപടി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണെന്നാണ് ആരോപണം.
മൂന്നുപേര്‍ ഇറങ്ങിപ്പോയി. തുടര്‍ന്നാണ് മുഹമ്മ ഏഴ് വടക്ക് ബ്രാഞ്ച് സെക്രട്ടറി ടി.കെ. ബൈജു, ജനശക്തി ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണന്‍ എന്നിവര്‍ രാജിവയ്ക്കുകയാണെന്ന് അറിയിച്ചത്. ഇതേ സ്‌കൂളില്‍ ഭാര്യക്ക് ജോലിക്കായി ശ്രമിച്ചിരുന്ന ഒരു ലോക്കല്‍ കമ്മിറ്റി അംഗവും രാജിവയ്ക്കുമെന്ന് സൂചനയുണ്ട്.
പാര്‍ട്ടി കുടുംബാംഗങ്ങളായ മൂന്നുപേരുടെ അപേക്ഷ നിയമനത്തിനായി പരിഗണനയിലുണ്ടായിരുന്നു. ഇവ അവഗണിച്ചാണ് പുതിയ നിയമനം. മുമ്പ് കഞ്ഞിക്കുഴിയില്‍ പാര്‍ട്ടി വിമതര്‍ പ്രകടനം നടത്തിയപ്പോള്‍ ഔദ്യോഗിക പക്ഷത്തിനൊപ്പം ഉറച്ചു നിന്നയാളുടെ മകള്‍ക്ക് പിന്നാലെ മകന് ജോലി ലഭിച്ചത് ജില്ലാ നേതൃത്വത്തിന്റെ കൂടി ആശീര്‍വാദത്തോടെ ആണെന്നാണ് വിമര്‍ശനം.
Discussion about this post