എ.ഡി.ജി.പിയുടെ മകളുടെ മര്‍ദനത്തില്‍ പരിക്കേറ്റതായി പരാതി ഉന്നയിച്ച പൊലീസ് ഡ്രൈവര്‍ ഗവാസ്കര്‍ നല്കിയ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും .തനിക്കെതിരെ എഡിജിപിയുടെ മകളുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
എ.ഡി.ജി.പി സുധേഷ് കുമാറിെന്റ മകള്‍ സ്നിഗ്ധ കുമാര്‍ ജൂണ്‍ 13ന് തന്നെ അസഭ്യം പറഞ്ഞെന്നും ഇക്കാര്യം എ.ഡി.ജി.പിയോടു പരാതിപ്പെട്ടതിന് അടുത്ത ദിവസം പ്രഭാത സവാരിക്ക് കനകക്കുന്നിലേക്ക് ഔദ്യോഗിക വാഹനത്തില്‍ കൊണ്ടു പോയപ്പോള്‍ മര്‍ദ്ദിച്ചെന്നുമാണ് ഗവാസ്കര്‍ ഹരജിയില്‍ പറയുന്നത്.
മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗവാസ്കര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
Discussion about this post