തിരുവനന്തപുരം: മതാതീതമായ അഭ്യാസ മുറയാണ് യോഗയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തങ്ങളുടെത് മാത്രമാണ് എന്ന് ചിലര്‍ വരുത്തി തീര്‍ക്കുന്നു. അതിനാല്‍ ചിലര്‍ക്ക് അതിനോട് വിപ്രതിപത്തി തോന്നാമെന്നും മുഖ്യമന്ത്രി പരഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അന്താരാഷ്ട്ര യോഗാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
യോഗ ഒരു വ്യായാമമുറയാണ് ജാതിമതഭേതമന്യേ എല്ലാവര്ക്കും അത് പരിശീലിക്കാവുന്നതാണ്. ചില സൂക്തങ്ങളൊക്കെ ചൊല്ലി യോഗയെ ഹൈജാക്ക് ചെയ്യാറുണ്ട് എന്നാല്‍ സൂക്തങ്ങള്‍ ഉണ്ടാവുന്നതിന് മുന്നെ യോഗ ഉണ്ടായിട്ടുണ്ടെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കണം.
സ്വതന്ത്രവും മതേതരവുമായ മനസോടുകൂടിയാണ് യോഗ പരിശീലിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗാ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തെങ്കിലും മുഖ്യമന്ത്രി യോഗ ചെയ്യാതെ മടങ്ങി.
Discussion about this post