ഷാങ്ഹായ്:പാക് അധീന കാശ്മീരിൽ കൂടെ റോഡ് ഒരുക്കം എന്നൊരു ആഗ്രഹമുണ്ടെങ്കിൽ അത് നടക്കില്ലെന്ന് ചൈനയോട് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായി സഹകരണ ഉച്ചകോടിയിലെ പ്രസംഗത്തിലാണ് ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നത് .
അടിസ്ഥാന സൗകര്യത്തിനും വ്യാപാരത്തിനും മറ്റു രാജ്യങ്ങളുടെ പ്രദേശം കൈയ്യേറിയുള്ള നിർമ്മാണ പ്രവർത്തനം പാടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകിയത്. ചൈനയും പാകിസ്ഥാനും സഹകരിച്ച് പാക് അധീന കശ്മീരിലൂടെ വൺ ബെൽറ്റ് റോഡ് നിർമ്മിക്കുന്നതിനിടെയാണ് മോദിയുടെ മുന്നറിയിപ്പ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് തന്റെ സ്വപ്ന പദ്ധതിയായി കൊണ്ട് നടക്കുന്നതാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യയെറ്റിവ്. പാക് അധീന കാശ്മീരിലൂടെ ഈ പദ്ധതി കൊണ്ടുപോകാൻ ചൈന തീരുമാനിച്ചതിനെ തുടർന്നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായത്. ഗാൽവാൻ വാലിയിലെ സംഘർഷം അടക്കം സംഭവിച്ചത് ഇതിനെ തുടർന്നാണ്.
ഇത് കൂടാതെ ഭീകരവാദത്തോട് ഇരട്ടത്താപ്പ് പാടില്ലെന്നും ഭീകരർക്ക് സഹായം നൽകുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി ആവർത്തിച്ചു. നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കാത്തതിനാൽ എസ് ജയശങ്കറാണ് പ്രധാനമന്ത്രിയുടെ പ്രസംഗം ഉച്ചകോടിയിൽ വായിച്ചത്.
Discussion about this post