മുംബൈ: സര്‍ക്കാര്‍ പരസ്യങ്ങളെ സംബന്ധിച്ച സുപ്രിംകോടതി വിധി അന്യായമാണെന്ന് ശിവസേന മുഖപത്രം സാമ്‌ന.എന്നാല്‍ മഹാരാജാവായ കോടതിയുടെ ഉത്തരവ് അംഗീകരിക്കുന്നു എന്നാണ് ശിവസേനയുടെ പത്രത്തിലെ മുഖപ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നത്. രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ ചിത്രങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന സുപ്രീം കോടതി വിധി അന്യായമാണെന്ന് ശിവസേന വാദം.
സുപ്രീം കോടതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അതിനാല്‍ വിധി തലകുലുക്കി അംഗീകരിക്കുകയല്ലാതെ തങ്ങള്‍ക്ക് വേറെ വഴിയില്ലെന്നും മുഖപത്രത്തിലുണ്ട്. ജുഡീഷ്യറി സ്വാതന്ത്ര്യമാണ്. എന്നാല്‍ പാര്‍ലമെന്റിനും പരമാധികാരമുണ്ടെന്ന് ജുഡീഷ്യറി അംഗീകരിക്കാത്തത് എന്താണെന്നും പത്രത്തിലെ മുഖപ്രസംഗത്തിലൂടെ ശിവസേന ചോദ്യം ചെയ്തിട്ടുണ്ട്.
Discussion about this post