ശ്രീനഗര്‍: ജമ്മു കശ്മീരിലേക്ക് എന്‍.എസ്.ജി കമാന്‍ഡോകളെ വിന്യസിച്ചേക്കുമെന്ന് സൂചന. കശ്മീരില്‍ എന്‍.എസ്.ജി കമാന്‍ഡോകളെ രംഗത്തിറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ .ജമ്മു കശ്മീരില്‍ തീവ്രവാദി ഏറ്റുമുട്ടല്‍ വര്‍ധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍.എസ്.ജി കമാന്‍ഡോകളെ നിയമിക്കുന്നത്. എം.പി 5 മെഷീന് ഗണ്‍, സ്നിപ്പര്‍ റൈഫിള്‍, സി. ഫോര്‍ എക്സ്പ്ലോസീവ്സ് തുടങ്ങി അത്യാധുനിക യുദ്ധോപകരണങ്ങളുടെ സഹായത്തോടെയാണ് എന്‍.എസ്.ജി കമാന്‍ഡോകളുടെ ഓപ്പറേഷന്
ജമ്മു കശ്മീര്‍ പോലീസുമായി സഹകരിച്ചായിരിക്കും എന്‍.എസ്.ജി പ്രവര്‍ത്തിക്കുക .റംസാന് മാസത്തിലെ വെടിനിര്‍ത്തല്‍ കരാറിനു ശേഷം കശ്മീരില്‍ തീവ്രവാദ ആക്രമണം ശ്കതമായിരുന്നു. അതിനുശേഷം രാഷ്ട്രീയ ഭരണ മാറ്റങ്ങളും കശ്മീരിലുണ്ടായി. കശ്മീരിലെ പിഡിപി സഖ്യത്തില്‍ നിന്ന് ബിജെപി പിന്മാറുകയും മുഖ്യമന്ത്രി രാജിവെയ്ക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കശ്മീരില്‍ ഗവര്‍ണ്ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്. ഇതിനു തൊട്ടുപിന്നാലെയാണ് കശ്മീരില്‍ എന്‍എസ്ജി കമാന്റോകളെ വിന്യസിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.
Discussion about this post