ലോക കപ്പില്‍ രണ്ടാമത്തെ മത്സരത്തില്‍ അര്‍ജന്റീന ക്രോയേഷ്യയോട് തോറ്റതോടെ ട്രോളര്‍മാരുടെ നോട്ടം സിപിഎം നേതാക്കളിലാണ്. മന്ത്രിമാരായ തോമസ് ഐസക്, എംഎം മണി, സിപിഎം നേതാവ് ഇപി ജയരാജന്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ജെയ്ക്, ചിന്താ ജെറോം തുടങ്ങിയവര്‍ അര്‍ജന്റീനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു.
ചുമ്മാതല്ല അര്‍ജന്റീനക്ക് പണി കിട്ടിയത് എന്നിങ്ങനെയാണ് പരിഹാസങ്ങള്‍.
അതേസമയം ലോകകപ്പില്‍ ഇനിയും അര്‍ജന്റീനയ്ക്ക് ചെറിയ ചാന്‍സുണ്ട്. അവസാന കളിയില്‍ നൈജീരിയയെ വന്‍ മാര്‍ജിനില്‍ തോല്പിച്ചാല് മറ്റ് മത്സരങ്ങളുടെ ഫലങ്ങളായിരിക്കു അര്‍ജന്റീനയുടെ വിധി നിശ്ചയിക്കുക.
Discussion about this post