പാക്കിസ്ഥാന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ നടക്കുന്ന ഭീകരവാദപരിശീലനകേന്ദ്രങ്ങളില്‍ തക്കതായ നടപടിയെടുക്കണമെന്ന് അമേരിയ്ക്ക പാക്കിസ്ഥാനു താക്കീത് നല്കി. 2001ല്‍ പാക്കിസ്ഥാനിലേയ്ക്ക് രക്ഷപെട്ട് അവിടെ പ്രവര്‍ത്തനം തുടരുന്ന താലിബാന് തീവ്രാവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കാന്‍ പാക്കിസ്ഥാന് തയ്യാറാവണമെന്ന് അമേരിക്ക അറിയിച്ചു. പാക്കിസഥാനിലെ താലിബാന് തീവ്രാവാദികളുടെ പ്രവര്‍ത്തനത്തെ കൃത്യമായി തങ്ങള്‍ നിരീക്ഷിയ്ക്കുന്നുണ്ടെന്നും അമേരിയ്ക്ക പറഞ്ഞു.
ഭീകരവാദത്തിനെതിരെ തുടക്കത്തില്‍ പാക്കിസഥാന് നിലപാടുകള്‍ എടുത്തിരുന്നു എങ്കിലും ഇപ്പോള്‍ വേണ്ടത്ര ഒന്നും ചെയ്യുന്നില്ലെന്നും ഭീകരവാദത്തിനെതിരേയുള്ള പാക്കിസ്ഥാന്റെ പ്രവര്‍ത്തനം നിരാശാജനകമാണെന്നും അമേരിക്ക പറഞ്ഞു.
കഴിഞ്ഞ പതിനഞ്ച് കൊല്ലം തിരുമണ്ടന്മാരെപ്പോലെ 33 ദശലക്ഷം ഡോളറുകള്‍ നല്കി പാക്കിസ്ഥാനെ അമേരിയ്ക്ക സഹായിച്ചെന്നും പകരമായി പച്ചക്കള്ളങ്ങളും ചതിയും അമേരിക്കന്‍ നേതാക്കളെ വിഡ്ഢികളെപോലെ കണ്ട് സംസാരിക്കുകയുമാണ് പാക്കിസ്ഥാന് ചെയ്യുന്നതെന്നും ഇതിലൂടെ അവര്‍ താലിബാനെ സഹായിയ്ക്കുകയാണ് ചെയ്യുന്നതെന്നും ഈവര്‍ഷമാദ്യം ഡോണാള്‍ഡ് ട്രമ്പ് ട്വീറ്റ് ചെയ്തിരുന്നത് കോളിളക്കമുണ്ടാക്കിയിരുന്നു.
അമ്മേരിയ്ക്കയും പാക്കിസ്ഥാനുമായി അടുത്ത ബന്ധമുണ്ടായിരുന്ന കാലം മുതല്‍ ഇന്ത്യ അമേരിയ്ക്കക്ക് നല്കിയ താക്കീതാണ് ഇവരുടേ ചതിയെപ്പറ്റി. അന്ന് ഇന്ത്യ സോവിയറ്റ് ചേരിയിലാണെന്ന ന്യായം പറഞ്ഞ് അമേരിക്ക തന്നെയാണ് പാക്കിസ്ഥാനെ ധനവും ആയുധവും നല്കി ഭീകരവാദക്യാമ്പുകള്‍ തുടങ്ങിപ്പിച്ചത്.
Discussion about this post