കശ്മീരില്‍ ഗവര്‍ണ്ണര്‍ ഭരണം ഏര്പ്പെടുത്തിയതിനെവിമര്ശിച്ച കോണ്‍ഗ്രസ് തീരുമാനത്തെ പിന്തുണച്ച് ഭീകരസംഘടന ലഷ്കര്‍-ഇ-തൊയ്ബ രംഗത്ത്.
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും അതേ അഭിപ്രായം തന്നെയാണ് ലഷ്കര്‍ ഇ തൊയ്ബയുടെതെന്ന് ഇ-മെയില്‍ ചെയ്ത പ്രസ്താവനയില്‍ സംഘടനയുടെ മേധാവി മഹ്മൂദ് ഷാ വ്യക്തമാക്കുന്നു.
രാംമോഹന്റെ കാലഘട്ടത്തില്‍ ഗവര്‍ണ്ണര്‍ ഭരണം നടപ്പിലാക്കിയതിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ അട്ടിമറിക്കുകയും നിരപരാധികളെ കൂട്ടക്കൊല ചെയ്യുകയുമാണ് ചെയ്തത്.അതേ കാലഘട്ടത്തിലേക്ക് തിരിച്ചുപോകാനുള്ള ശ്രമമാണ് ഇപ്പോഴും നടക്കുന്നതെന്ന്, ലഷ്കര്‍ ഇ തൊയ്ബ കമാന്റര്‍ ഡോ. അബ്ദുള്ള ഗസ്നാവി ഇ-മെയില്‍ ചെയ്ത പ്രസ്താവനയില്‍ സംഘടനയുടെ തലവന്‍ മഹ്മൂദ് ഷാ വ്യക്തമാക്കുന്നു. വെടിനിര്‍ത്തല്‍ കരാര്‍പോലും ചില ലക്ഷ്യത്തിലേക്കെത്താനുള്ള നാടകമായിരുന്നുവെന്നും കത്തില്‍ വ്യക്തമാക്കുന്നു.
‘കശ്മീര്‍ താഴ്വരയിലും ജമ്മുവിലും ആര്.എസ്.എസിന്റെ അജണ്ട സ്ഥാപിക്കുന്നതില്‍ മെഹബൂബ മുഫ്തി വിജയിച്ചിരിക്കുന്നു. ജമ്മു കശ്മീരില്‍ 8 ലക്ഷം ഇന്ത്യന്‍ സൈനികര്‍ അക്രമാസക്തരാണ്. അമിതമായ ശക്തിയാല്‍ ജനങ്ങളെ അടിമത്തത്തില്‍ അടിച്ചമര്‍ത്തുന്നു. വെടിനിര്‍ത്തല്‍ വെറും നാടകമാണ്. ചില ലക്ഷ്യങ്ങള്‍ ഉദ്ദേശിച്ചാണ് ഇത് നടപ്പിലാക്കിയത്. സമാധാനപരമായ പുരോഗതിക്ക് വേണ്ടിയല്ല, എന്നും മുഹമ്മദ് ഷാ പറഞ്ഞു.
ഇന്ത്യയെ ‘ഭീകരരാഷ്ട്ര”മെന്ന് ആണ് മുഹമ്മദ്ഷാ കത്തില്‍ സൂചിപ്പിക്കുന്നത്. ഓപ്പറേഷന് ഓള് ഔട്ട് വഴി ഇന്ത്യന്‍ സുരക്ഷാ സേന നിരപരാധികളായ കാശ്മീരികളെ വംശഹത്യ നടത്തുകയാണ് ചെയ്യുന്നത്.
7 ദശാബ്ദങ്ങളായി ജമ്മുകശ്മീരില്‍ ഇന്ത്യ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയാണ്. മനുഷ്യാവകാശത്തിനും മതസ്വാതന്ത്ര്യവും കടുത്ത ലംഘനമാണ് ഇവിടെ നടക്കുന്നത്. വെള്ളിയാഴ്ചകളില്‍ പ്രാര്ത്ഥനകള്ക്ക്് പോകുന്നതില്‍ നിന്ന് ആളുകളെ തടയുന്നു എന്നും മുഹമ്മദ് ഷാ പറയുന്നു
Discussion about this post